SEARCH


Kalanthan Mukri Theyyam - കലന്തൻ മുക്രി തെയ്യം

Kalanthan Mukri Theyyam - കലന്തൻ മുക്രി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kalanthan Mukri Theyyam - കലന്തൻ മുക്രി തെയ്യം

പുളിങ്ങോം നാട്ടിൽ ഭാര്യയോടൊപ്പം താമസിക്കുന്ന കലന്തൻ മുക്രി നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ഒരിക്കൽ ഒരു അർദ്ധ രാത്രി മുക്രിയുടെ ഭാര്യക്ക് പ്രസവ വേദന വന്നു. പുലരാൻ കാത്തു നിൽക്കാതെ കലന്തൻ പേറ്റിച്ചിയെ തേടി ഇരുട്ടിലൂടെ നടന്നു പേറ്റിച്ചിപുരയിൽ എത്തി, പേറ്റിച്ചിയെയും കുട്ടി വീട്ടിലേക്ക് പോയി. നേരമേറെ കഴിഞ്ഞിട്ടും ആളനക്കം കേൾക്കാതായപ്പോൾ കലന്തൻ അകത്തേക്ക് എത്തി നോക്കി. അമ്മയേയും കുഞ്ഞിനേയും കൊന്നു ചോര കുടിച്ച കാളിയുടെ നേരെ കലന്തൻ പാഞ്ഞു, പുറത്തേക്ക് ഓടിയ കാളിയുടെ പിന്നാലെ കലികൊണ്ട് കലന്തനും പാഞ്ഞു. പക്ഷെ പുഴയിൽ കലന്തൻ്റെ ശവമാണ് കണ്ടത്. കലന്തൻ മുക്രി മരണാന്തരം ദൈവരൂപം പൂണ്ട് തെയ്യമായി മാറി

കമ്പല്ലൂർ കോട്ടയിൽ തറവാടിൽ ഈ തെയ്യം കെട്ടിയാടുന്നുണ്ട്.

മാവിലാന്‍ സമുദായക്കാരാണ് ഈ തെയ്യക്കോലം കെട്ടുന്നത്. മുസ്ലീംങ്ങള്‍ കെട്ടുന്ന രീതിയില്‍ തലയില്‍ കെട്ട്, വട്ടത്താടി, ചുവന്ന പട്ടിന്റെ ഉടുപ്പ്, വെള്ളക്കുപ്പായം ഇതാണ് തെയ്യത്തിന്റെ വേഷം. നിസ്കാരച്ചടങ്ങോടെയാണ് തെയ്യത്തിന്റെ അനുഷ്ഠാനങ്ങള്‍ ആരംഭിക്കുന്നത്. ചടങ്ങിലുടനീളം മുസ്ലീംഭാഷയാണ് സംസാരിക്കുന്നത്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848